#Forest Rescue #Snake in House #Kannur Python #Kitchen Rescue
കണ്ണൂർ: കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. മോറാഴ കുട്ടഞ്ചേരി സ്വദേശി റംലയുടെ വീട്ടിലാണ് സംഭവം.
ഇന്ന് രാവിലെ 6 മണിയോടെയാണ്റംല പെരുമ്പാമ്പിനെ കണ്ടത്. അടുക്കളയിൽ പാത്രങ്ങൾ സ്ഥാനം തെറ്റി കിടക്കുന്നതും അസാധാരണമായ ഒച്ച കേട്ടതുമാണ് സംശയത്തിന് ഇടയാക്കിയത്. പരിശോധിച്ചപ്പോൾ അടുക്കളയ്ക്കുള്ളിൽ ഒരു വലിയ പെരുമ്പാമ്പ് ഇരിക്കുന്നതായി കണ്ടു.
വീടിന്റെ അടുക്കളയിലെ ഗ്രില്ലിനിടയിലൂടെയാണ്പെരുമ്പാമ്പ് അകത്ത് കയറിയത്. അടുക്കളയിൽ കയറിയ പെരുമ്പാമ്പ് അടുക്കളയ്ക്ക് സമീപമുണ്ടായിരുന്ന ഒരു പൂച്ചയെ വിഴുങ്ങിയിരുന്നു
. ഇതോടെ വയർ വീർത്ത പെരുമ്പാമ്പിന് തിരികെ വന്ന വഴിയിലൂടെ പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലായി.
ഭയന്നുപോയ റംല ഉടൻ തന്നെ ഫോറസ്റ്റ് വകുപ്പിനെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടൻ ഫോറസ്റ്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തി. ഏറെ ബുദ്ധിമുട്ടിയാണ് ഇടുങ്ങിയ അടുക്കളയിൽ നിന്ന് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.
പിന്നീട് പെരുമ്പാമ്പിനെ കാട്ടിലെ സുരക്ഷിതമായ ആവാസ വ്യവസ്ഥയിലേക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിട്ടയച്ചു. മഴക്കാലത്ത് ഇത്തരത്തിൽ പാമ്പുകൾ വീടുകളിലേക്ക് കയറുന്ന സംഭവങ്ങൾ കൂടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ഫോറസ്റ്റ് അധികൃതർ നിർദേശിച്ചു.
Content Highlight: Giant Python Caught in Morazha Kitchen After Swallowing Cat, Forest Team Rescues
#Forest Rescue #Snake in House #Kannur Python #Kitchen Rescue















































